ഞങ്ങളെക്കുറിച്ച്
ഐക്യ കലാകായിക സാംസ്കാരിക വേദി, നടുവക്കാട്, മമ്പാട് — 2019 മുതൽ പ്രദേശത്തിന്റെ കലാ, കായിക, സാംസ്കാരിക, സാമൂഹിക മുന്നേറ്റത്തിനായി.
ചരിത്രം
നടുവക്കാട് പ്രദേശത്തെ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ ചിന്തയിൽ നിന്നാണ് 2019-ൽ ഐക്യ കലാകായിക സാംസ്കാരിക വേദി രൂപം കൊണ്ടത്. തുടക്കത്തിൽ ചെറിയ കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും മാത്രമായിരുന്നു പ്രവർത്തനം. ക്രമേണ രക്തദാന കൂട്ടായ്മ, തൊഴിൽ സഹായ ഡയറക്ടറി, പഠന സഹായങ്ങൾ തുടങ്ങി പ്രദേശത്തിന് ആവശ്യമായ നിരവധി പ്രവർത്തനങ്ങളിലേക്ക് വേദി വളർന്നു.
ലക്ഷ്യങ്ങൾ
- • യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക.
- • അടിയന്തര സാഹചര്യങ്ങളിൽ രക്തദാതാക്കളെ വേഗത്തിൽ ലഭ്യമാക്കുക.
- • പ്രാദേശിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക.
- • സാമൂഹിക ഐക്യവും പരസ്പര സഹകരണവും വളർത്തുക.
ഞങ്ങളുടെ കാഴ്ചപ്പാട്
ഓരോ കുടുംബത്തിനും ആവശ്യസമയത്ത് കൈത്താങ്ങാകുന്ന, യുവതലമുറയ്ക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയാകുന്ന, സുതാര്യമായി പ്രവർത്തിക്കുന്ന ഒരു ജനകീയ കൂട്ടായ്മയായി തുടരുക.
കായികം
പ്രാദേശിക ടൂർണമെന്റുകളും കായിക പരിശീലനവും സംഘടിപ്പിക്കുന്നു.
കല & സംസ്കാരം
കലാമേളകൾ, നാടകങ്ങൾ, സാംസ്കാരിക സന്ധ്യകൾ എന്നിവയിലൂടെ കഴിവുകൾ വളർത്തുന്നു.
സാമൂഹിക സേവനം
രക്തദാനം, സഹായ വിതരണം, തൊഴിൽ സഹായം തുടങ്ങിയ ജനസേവന പ്രവർത്തനങ്ങൾ.
ഒരുമ
പ്രദേശവാസികൾക്കിടയിൽ സൗഹാർദ്ദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നു.